Message from the Parish Priest
 
കര്‍ത്താവില്‍ പ്രിയ സഹോദരരെ,

പലവിധമുള്ള കഴിവുകളാണ് നല്ലവനായ ദൈവം ഓരോ മനുഷ്യനും നല്‍കിയിരിക്കുന്നത്. ശാസ്ത്രീയ സാങ്കേതിക നേട്ടങ്ങള്‍ മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇന്നു നാം ജീവിക്കുന്നത് കംപ്യൂട്ടര്‍ യുഗത്തിലാണ്. മനുഷ്യര്‍ ഇതുവഴി ആശയവിനിമയം നടത്തുന്നതോടൊപ്പം അറിവിന്റെ ചക്രവാളം വികസിപ്പിക്കാനും ഈ ദൃശ്യമാധ്യമങ്ങള്‍ വഴി നമുക്ക് സാധിക്കുന്നു.

1. ആയിരംകാതം അകലെ വസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ അടുത്ത് കിട്ടുന്നു. വിവിധ വാര്‍ത്തകളും സംഭവങ്ങളുടെ ദൃശ്യരൂപങ്ങളും കാണുമ്പോള്‍ നാം ദൂരെയല്ല, നാട്ടില്‍ തന്നെയെന്ന പ്രതീതി (വിദേശവാസികള്‍ക്കു) പ്രവാസികള്‍ക്കു സന്തോഷമുളവാക്കുന്നു.

2. നമ്മുടെ ഇടവകയിലെ ഓരോ കാര്യവും ക്ഷണനേരംകൊണ്ട് ലോകത്തെമ്പാടുമുള്ള നമ്മുടെ ഇടവകക്കാര്‍ അറിയുന്നു.

3. ഇടവക ഒരു കുടുംബമാണ് - എന്ന തത്വം പ്രായോഗികമാക്കപ്പെടുന്നു.

4. ഇടവകയ്ക്കുള്ളില്‍ നടക്കുന്ന ജ്ഞാനസ്നാനം, ആദ്യകുര്‍ബ്ബാന സ്വീകരണം - സ്ഥൈര്യലേപനം - വാര്‍ഏപ്പാട് - വിവാഹപരസ്യം - വിവാഹം ഇവ ഉടനുടന്‍ ആളുകള്‍ അറിയുന്നു.

5. വിദ്യഭ്യാസമേഖലയില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രതിഭകളെ അംഗീകരിച്ച് ആദരിക്കുവാനും അവരെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകായോഗ്യരാക്കി പ്രതിഷ്ഠിക്കുവാനും സാധിക്കുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ സമൂഹത്തിനു പരിചയപ്പെടുത്തുവാനും ഉയരണമെന്ന ആഗ്രഹം മറ്റുള്ളവരില്‍ ഉണര്‍ത്തുപാട്ടായി മാറുവാനും ഈ സംവിധാനം ഉപകരിക്കുന്നു.

6. സമൂഹത്തിലെ താഴെക്കിടയിലുള്ള ആളുകളോട് വിദ്യാഭ്യാസം, സമ്പത്ത്, മറ്റു കഴിവുകള്‍ കുറ‍ഞ്ഞവരോടുള്ള നമ്മുടെ മനോഭാവം എങ്ങനെയുള്ളതാകണമെന്നും ഈ വിനിമയം എങ്ങനെയുള്ളതാകണമെന്നും ഈ വിനിമയ മാധ്യമം നമ്മെ പഠിപ്പിക്കുന്നു.

എന്ന് കര്‍ത്താവില്‍ എളിയ ദാസന്‍

ഫാദര്‍ ജോസഫ് പെരേര
ഇടവക വികാരി

 
 
Related Links: